വയനാട്: പുൽപള്ളിയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം നടന്നതായി പരാതി. മരകാവ് പ്രിയദർശിനി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ മഹാലക്ഷ്മിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം ഉണ്ടായത്.
സ്കൂൾ വിട്ട് വീട്ടിലെത്തിയ വിദ്യാർഥിനിയുടെ വീട്ടിലെത്തിയ അയൽവാസി, കുട്ടിയുടെ ശരീരത്തിൽ ആസിഡ് ഒഴിച്ചുവെന്നാണ് ആരോപണം. സ്റ്റുഡന്റ് പോലീസ് കേഡറ്റായ മഹാലക്ഷ്മിയോട് ഇയാൾ യൂണിഫോം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ അയല്‍വാസി വേട്ടറമ്മല്‍ രാജു ജോസിനെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
