തിരുവനന്തപുരം: വിറ്റിഎം എൻഎസ്എസ് കോളേജിൽ എബിവിപി പ്രവർത്തകർ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു. ആക്രമണത്തിൽ വിദ്യാർഥിയുടെ ചെവി അറ്റു പോയി.
പതിനഞ്ച് അംഗ എബിവിപി പ്രവർത്തകർ ചേർന്നാണ് വിദ്യാർഥിയെ മർദിച്ചത്. മൂന്നാം വർഷ ബിരുദവിദ്യാർഥി ദേവചിത്തിനാണ് മർദനമേറ്റത്.
മൂർച്ചയേറിയ ആയുധം വെച്ച് വിദ്യാർഥിയുടെ കഴുത്തിന് കുത്താൻ ശ്രമിക്കുകയായിരുന്നു. വിദ്യാർഥി ഒഴിഞ്ഞുമാറിയെങ്കിലും ചെവിക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകളോളം നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ശേഷമാണ് ചെവി തുന്നിച്ചേർക്കാൻ കഴിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്