കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചതായി റിപ്പോർട്ട്. മലപ്പുറം കടലുണ്ടി സ്വദേശി റമീസ് (21)ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിലെത്തിയപ്പോഴാണ് റമീസിന് അപകടം സംഭവിച്ചത്.
അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയിൽ നിന്ന് കോഴിക്കോട് വെള്ളച്ചാട്ടത്തിൽ എത്തിയത്. യുവാവ് അപകടത്തിൽപ്പെട്ട ഉടൻ തന്നെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്