പത്തനംതിട്ട: പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി പഞ്ചായത്തംഗത്തിന്റെ വീടിന് മുന്നിൽ തള്ളിയതായി പരാതി. പത്തനംതിട്ട ചെന്നീക്കര ആറാം വാർഡ് മെമ്പർ ബിന്ദു ടി ചാക്കോയാണ് ഇലവുതിട്ട പോലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ പ്രദേശത്ത് പാമ്പിനെ കണ്ടതായി വനംവകുപ്പിനെ അറിയിക്കാൻ നാട്ടുകാരില്‍ ചിലര്‍ മെമ്പറിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വനപാലകര്‍ എത്താൻ വൈകിയതോടെ പെരുമ്പാമ്പിനെ പിടികൂടി ഒരു സംഘം ചാക്കില്‍ കെട്ടി മെമ്പറുടെ വീട്ടുമുറ്റത്ത് തള്ളുകയായിരുന്നു.
പെരുമ്പാമ്പിനെ കണ്ട സമയത്ത് മെമ്ബര്‍ വനപാലകരെ വിളിച്ചെങ്കിലും അവര്‍ എത്താൻ വൈകിയതോടെയാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍ എന്നാണ് പൊലീസ് നിഗമനം.
സംഭവസമയം മെമ്പറും പ്രായമായ മാതാവുമുള്‍പ്പെടെ വീട്ടില്‍ ഉണ്ടായിരുന്നു. ആകെ ഭയന്നു പോയെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്