സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍ രംഗത്ത്. എഫ്‌ഐആര്‍ ഇട്ടെന്ന വിവരം അറിഞ്ഞിട്ടില്ലെന്നും ഈ വിഷയത്തില്‍ പറയേണ്ടിടത്ത് മറുപടി പറയുമെന്നും എ. പദ്മകുമാര്‍ പ്രതികരിച്ചു.
അതേസമയം താഴിക കുടം പമ്പയില്‍ കൊണ്ടു പോയ സമയത്ത് പ്രസിഡന്റ് താനല്ലായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ തെറ്റായി വരുന്നു. കേസില്‍ അന്നത്തെ ഭരണസമിതി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി നേരിടുമെന്നും എ. പദ്മകുമാര്‍ കൂട്ടിച്ചേർത്തു.
താഴിക കുടം കൊണ്ടു പോയകാലത്ത് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും എന്റെ പേര് പറയുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായി താന്‍ ഒന്നും ചെയ്തിട്ടില്ല. ഒറ്റ തിരിഞ്ഞുള്ള ആക്രമണംകൊണ്ട് ദുര്‍ബലപ്പെടുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
