സ്‌കൂട്ടറില്‍ അമ്മയോടൊപ്പം യാത്രചെയ്യവേ വാഹനാപകടം: ചികിത്സയിലായിരുന്ന അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം 

MARCH 9, 2026, 4:25 AM

മട്ടന്നൂർ: കണ്ണൂർ നടുവനാട് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. തലച്ചങ്ങാട്ട് ശിവസൂര്യയിൽ രാജേഷിന്റെ മകളായ ഇലാനയാണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച അമ്മയും സഹോദരിയും ഒപ്പമുണ്ടായിരിക്കെ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷ ഇടിച്ചതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർവശത്ത് വന്ന ലോറിയുടെ അടിയിലേക്ക് മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇലാനയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽ ഇലാനയുടെ അമ്മ റിജിഷയ്ക്കും മൂത്ത സഹോദരി സൂര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്.

vachakam
vachakam
vachakam

നടുവനാട് എൽപി സ്കൂളിലെ വിദ്യാർത്ഥികളാണ് സൂര്യയും ഇലാനയും. ഇവരെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രീ-പ്രൈമറി വിദ്യാർത്ഥിനിയായിരുന്നു ഇലാന.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam