കൊച്ചി: കൊച്ചിയിലെ ഹണിട്രാപ്പ് കേസിൽ വൻ ട്വിസ്റ്റ്. പ്രതിയായ യുവതിയുടെ പരാതിയിൽ ഐ ടി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.
ഇൻഫോ പാർക്ക് പൊലീസാണ് കൊച്ചിയിലെ ലിറ്റ്മസ്7 ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. യുവതി തന്നെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന ഇയാളുടെ പരാതിയിൽ ആദ്യം യുവതിക്കും ഭര്‍ത്താവിനുമെതിരെ സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. താൻ ഐസിസി മുൻപാകെ പരാതി നൽകുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പിൽ കുടുക്കിയതെന്നാണ് യുവതി ഇപ്പോൾ വ്യക്തമാക്കുന്നത്.
അതേസമയം പരാതി നൽകിയാൽ ഹണി ട്രാപ്പ് കേസിൽ കുടുക്കുമെന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നു. പരാതി പറഞ്ഞതിന്റെ പ്രതികാരമാണ് തന്നെയും ഭർത്താവിനെയും ഹണിട്രാപ്പ് കേസിൽ കുടുക്കിയത് എന്നും അവർ വ്യക്തമാക്കുന്നു. ഹണി ട്രാപ്പ് കേസിൽ യുവതിക്കും ഭർത്താവിനും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ഇല്ലാതെ തന്നെ ജാമ്യം നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
