കേരളത്തില്‍ നിന്ന് അയോദ്ധ്യയിലേക്ക് 24 'ആസ്താ സ്പെഷ്യല്‍' ട്രെയിനുകള്‍

JANUARY 25, 2024, 10:06 AM

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് 24 ആസ്താ സ്പെഷ്യല്‍ ട്രെയിനുകള്‍‌ അയോദ്ധ്യയിലേക്ക് സർവീസ് നടത്തും. നാഗർകോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് സർവീസ്.

ജനുവരി 30-ന് ആദ്യ സർവീസ് ആരംഭിക്കും. ഫെബ്രുവരി , മാർച്ച്‌ മാസങ്ങളിലായാണ് ട്രെയിനുകള്‍‌. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഫെബ്രുവരി 2,9,14,19,24 ,29 തീയതികളില്‍ പാലക്കാട് നിന്ന് അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടാകും. കോയമ്ബത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.

vachakam
vachakam
vachakam

ഫെബ്രുവരി 2,8,13,18, 23,28, മാർച്ച്‌ നാല് എന്നീ തീയതികളില്‍ അയോദ്ധ്യയില്‍ നിന്ന് തിരികെ ട്രെയിൻ സർവീസ് ഉണ്ടാകും.

യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ ട്രെയിൻ കടന്നുപോകുന്ന സ്റ്റേഷനുകളിലെ ഉന്നത റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി ലഭ്യമാകും.

ഐആർസിടിസി വഴിയാണ് ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്. ഓരോ ദിവസവും 10,000 യാത്രക്കാർ ട്രെയിൻ മാർഗം അയോദ്ധ്യയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam