ചൂട് കൂടും ! സംസ്ഥാനത്ത് പകൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

JANUARY 27, 2024, 5:39 AM

തിരുവനന്തപുരം: മഴക്കാലം കഴിഞ്ഞു. ഇനി പതിയെ വേനൽക്കാലത്തിന്റെ വരവാണ്. ഇതിനോടകം കേരളത്തിലെ പലസ്ഥലങ്ങളിലും ചൂട് അനുഭവപ്പെട്ട് തുടങ്ങി.  സംസ്ഥാനത്ത് പകൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ  പൊതുവെ പകൽ ചൂട് കൂടി വരുകയാണെന്നും വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നുമാണ് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന ചൂട് രേഖപ്പടുത്തിയത് തിരുവനന്തപുരത്താണ്. 36.2°c ആണ് തലസ്ഥാനത്തെ താപനില. 

vachakam
vachakam
vachakam

കഴിഞ്ഞ ഒരാഴ്ച  രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് പുനലൂരിലാണ് രേഖപ്പെടുത്തിയത്. ജനുവരി 15 ഓടെയാണ് കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയത്. 

തുലാം വർഷം പിൻ മാറിയതോടെ ചൂട് കൂടാൻ തുടങ്ങി. ഇതിന് ശേഷം കേരളത്തിൽ കാര്യമായി മഴ ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നില്ല.


vachakam
vachakam
vachakam

   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam