കൊല്ലം: കൊല്ലം കുന്നിക്കോട് ഏഴു വയസുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാർ.
ഈ മാസം അഞ്ചിനാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി പേവിഷബാധയേറ്റ് മരിച്ചത്.
കഴിഞ്ഞ മാസം എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന് കത്ത് നൽകും. മരണപ്പെട്ട നിയാ ഫൈസലിൻ്റെ കുടുംബത്തിന് മന്ത്രിയുമായി കൂടികാഴ്ച ഒരുക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്