കൊച്ചി: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ ഗൂഡാലോചന കേസിൽ മാധ്യമ പ്രവർത്തക വിനീത വി ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
നവകേരള സദസ്സിനിടെ നടന്ന പ്രതിഷേധത്തിന് പിന്നാലെ എടുത്ത കേസിൽ മാധ്യമ പ്രവർത്തക വിനീത വി ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
വിനീത വി ജിയുടെ ഹർജിയിൽ ഹൈക്കോടതി പൊലീസിന് നോട്ടീസയച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.
എറണാകുളം കുറുപ്പംപടി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്