മന്ത്രി ​ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടപ്പോൾ പൊലീസിന്റെ സഹായം തേടി  ഭാര്യ 

MARCH 9, 2026, 12:46 AM

 കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 

ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഈ പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. വാളകത്തെ കുടുംബവീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ, ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ   കാണുകയായിരുന്നു. 

പിന്നാലെ ഇതിന്റെയെല്ലാം ഫോട്ടോകൾ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ ഫോൺ  കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങുകയായിരുന്നുവെന്നുമാണ് ആരോപണം.മാതൃഭൂമിയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

vachakam
vachakam
vachakam

 മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയാണ് ​ഗണേഷിന്റെ ഭാര്യ. ഉടനെ ഇവർ ശ്രീലേഖയുമായി  ബന്ധപ്പെട്ടു. നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലേഖയെ  ധരിപ്പിച്ചപ്പോൾ സുരക്ഷയ്ക്കായി സർക്കാർ ഏർപ്പെടുത്തിയ 112 ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാനാണ് ശ്രീലേഖ പറഞ്ഞത്. 

112 നമ്പറിൽ ബന്ധപ്പെട്ട ഭാര്യ താനാരാണെന്നും നടന്ന സംഭവത്തെക്കുരിച്ചും പോലീസിനെ അറിയിച്ചു. താമസിയാതെ സ്ഥലത്തെത്തിയ പോലീസ് സംഭവത്തിൽ ഇടപെടാതെ പിൻവാങ്ങുകയായിരുന്നു. 

വീട്ടിൽ തിരിച്ചുകയറിയ ഇവർ വീണ്ടും ഫോട്ടോകൾ എടുത്തു. ഭാര്യയിൽനിന്ന്‌ മൊബൈൽ കൈക്കലാക്കാൻ സഹായികളായ പ്രദീപിനോടും ശാന്തനോടും നിർദേശം നൽകുകയാണ് മന്ത്രി  ചെയ്തതെന്നാണ് ആരോപണം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam