കായംകുളം: പുതുവത്സരാഘോഷത്തിനിടെ നാലാം ക്ലാസുകാരനെ പൊലീസ് ലാത്തികൊണ്ട് മര്‍ദിച്ചതായി പരാതി. കായംകുളം എരിവതൊട്ടു കടവ് ജംഗ്ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. ഒൻപതു വയസ്സുകാരനായ അക്ഷയ്ക്കാണ് ലാത്തിയടി ഏറ്റത്.
അടിയേറ്റ ഒമ്പതുവയസുകാരന്‍ ആശുപത്രിയില്‍ ചികിത്സതേടി. കുട്ടിയുടെ പുറത്ത് ലാത്തിയടിയേറ്റതിന്‍റെ പാടുകളുണ്ട്.
ആഘോഷങ്ങൾക്കിടയിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ അച്ഛനൊപ്പം വന്നതായിരുന്നു അക്ഷയ്. ഇതിനിടയില്‍ സ്ഥലത്ത് യുവാക്കളും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
ഇതിനിടയില്‍ മഫ്തിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഫൈബര്‍ ലാത്തികൊണ്ട് തന്നെയും അച്ഛനെയും അടിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി പറഞ്ഞു.
അതേസമയം, കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. ഗതാഗത തടസ്സം ഉണ്ടാക്കി ആഘോഷം നടത്തിയപ്പോൾ യുവാക്കൾക്കെതിരെയാണ് ലാത്തി വീശിയതെന്നും പൊലീസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്