പോക്സോ കേസിൽ പ്രതികരിച്ച് യെദിയൂരപ്പ

MARCH 15, 2024, 12:21 PM

 ബെംഗളൂരു: പോക്സോ കേസിന് പിന്നാലെ പ്രതികരണവുമായി കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പ. 

ഒന്നര മാസം മുൻപ് പെൺകുട്ടിയും അമ്മയും സഹായം തേടി തന്നെ കാണാൻ എത്തിയിരുന്നുവെന്ന് യെദിയൂരപ്പ പറയുന്നു. കമ്മീഷണറെ വിളിച്ച് ഇവർക്ക് വേണ്ട സഹായം ചെയ്യാൻ ആകുമോ എന്ന് താൻ അന്വേഷിച്ചിരുന്നു. അത് ഇത്തരം ഒരു കേസ് ആകുമെന്ന് താൻ കരുതിയില്ലെന്നാണ് യെദിയൂരപ്പയുടെ പ്രതികരണം. 

വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ആരോപണം നിഷേധിച്ച് രം​ഗത്ത് വന്നത്.  അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17കാരിയോട് മോശമായി പെരുമാറിയെന്നായിരുന്നു യെദിയൂരപ്പയ്ക്കെതിരായ പരാതി. ഫെബ്രുവരി 2നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

vachakam
vachakam
vachakam

പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു സദാശിവ നഗർ പൊലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തത്. കേസിൽ അന്വേഷണം തുടരുകയാണെന്ന്  ആഭ്യന്തര മന്ത്രി ജി പരമേശ്വരയും സ്ഥിരീകരിച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam