കൊല്‍ക്കത്ത: പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസില്‍ കീഴടങ്ങിയതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഘതി പോള്‍ എന്ന 32കാരിയാണ് തന്റെ പങ്കാളിയായ സാര്‍ത്ഥക് ദാസ് എന്ന 30കാരനെ കൊന്നക്കേസില്‍ പോലീസിൽ കുറ്റം ഏറ്റു പറഞ്ഞു കീഴടങ്ങിയത്.
അതേസമയം വിവാഹമോചിതയായ യുവതിയും കുഞ്ഞും കൊല്ലപ്പെട്ട യുവാവിനൊപ്പം മധുബനി റോഡിലെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസം. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച് താമസിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
എന്നാൽ ഫോട്ടോഗ്രാഫറായ സാര്‍ത്ഥക്കിന്റെ അമിത മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം സ്ഥിരമായിരുന്നു. സംഭവ ദിവസവും പതിവ് പോലെ മദ്യപിച്ചെത്തിയ സാര്‍ത്ഥക്കും യുവതിയും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
യുവതി തന്നെയാണ് പോലീസിൽ വിവരം വിളിച്ച് അറിയിച്ചത്. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. യുവതി കുറ്റം സമ്മതിച്ചെന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്