ഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഒരു ഇന്ത്യൻ യൂട്യൂബർ കൂടി അറസ്റ്റിലായതായി റിപ്പോർട്ട്. പഞ്ചാബിലെ രൂപ്‌നഗർ സ്വദേശി ജസ്ബീർ സിംഗാണ് അറസ്റ്റിലായത്. ജാൻ മഹൽ എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുകയാണ് ഇയാൾ.
പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഡാനിഷുമായും, നേരത്തെ പിടിയിലായ ഇന്ത്യൻ യൂടൂബർ ജ്യോതി മൽഹോത്രയുമായും ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
അതേസമയം 3 തവണ ഇയാൾ പാകിസ്താൻ സന്ദർശിച്ചു എന്നും പാക്കിസ്ഥാൻ ദേശീയ ദിനത്തിൽ ദില്ലിയിൽ നടന്ന പരിപാടിയിലും പങ്കെടുത്തിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിലായ ശേഷം ഇയാൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്