തെലങ്കാന: വീഴ്ചയെ തുടര്‍ന്ന് ഡിസംബര്‍ 7 ന് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മുന്‍ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) മേധാവിയുമായ കെ ചന്ദ്രശേഖര്‍ റാവുവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് 69 കാരനായ കെസിആറിന് ഹൈദരാബാദിലെ ഫാം ഹൗസില്‍ വീണ് പരിക്കേറ്റത്. പിന്നീട് നഗരത്തിലെ യശോദ ആശുപത്രിയിലേക്ക് മാറ്റുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബിആര്‍എസ് മേധാവി ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കെസിആര്‍ വേഗത്തില്‍ സുഖം പ്രാപിക്കുമെന്നും തന്റെ ഉത്തരവാദിത്തങ്ങളിലേക്ക് വേഗത്തില്‍ മടങ്ങിവരുമെന്നും രേവന്ത് റെഡ്ഡി പ്രത്യാശ പ്രകടിപ്പിച്ചു. തെലങ്കാനയില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 119 അംഗ നിയമസഭയില്‍ 64 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് വന്‍ വിജയം രേഖപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്