രാജ്യത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ; ട്രയല്‍ റണ്‍ ഓഗസ്റ്റ് 15 ന് ആരംഭിക്കും

JUNE 16, 2024, 10:26 AM

ന്യൂഡൽഹി: രാജ്യത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ സർവീസ് ആരംഭിക്കും. ആധുനിക സാങ്കേതിക വിദ്യയോടെയുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഓഗസ്റ്റ് 15ന് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

സ്ലീപ്പർ റേക്കുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും രണ്ട് മാസത്തിനകം ട്രെയിൻ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി.

ബിഇഎംഎല്‍ ലിമിറ്റഡിന്റെ റെയില്‍ യൂണിറ്റാണ് ട്രെയിന്‍സെറ്റ് നിര്‍മ്മിക്കുന്നത്. എല്ലാ സാങ്കേതിക ജോലികളും അവസാന ഘട്ടത്തിലാണ്.

vachakam
vachakam
vachakam

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് സുഖമായി സഞ്ചരിക്കാനും ആഗോള നിലവാരത്തില്‍ വിവിധ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതുമാണെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.

പരീക്ഷണങ്ങൾ വിജയിച്ചാൽ കൂടുതൽ റേക്കുകളുടെ ഉൽപ്പാദനം വേഗത്തിലാക്കും. എല്ലാ പ്രധാന നഗരങ്ങളെയും വിവിധ റൂട്ടുകളെയും ബന്ധിപ്പിച്ച് 2029 ഓടെ കുറഞ്ഞത് 200-250 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളെങ്കിലും ഓടിക്കാനാണ് റെയിൽവേ മന്ത്രാലയം ശ്രമിക്കുന്നതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam