ഡല്‍ഹി വിമാനത്താവളത്തിലെ ബോംബ് ഭീഷണിയില്‍ 13 കാരന്‍ കസ്റ്റഡിയില്‍; തമാശയ്ക്ക് ചെയ്തതെന്ന് മൊഴി

JUNE 23, 2024, 7:20 PM

ന്യൂഡല്‍ഹി: ദുബായിലേക്കുള്ള വിമാനത്തില്‍ ബോംബുണ്ടെന്ന് കാണിച്ച് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇമെയില്‍ അയച്ച സംഭവത്തില്‍ 13 വയസുകാരനെ കസ്റ്റഡിയിലെടുത്തു.

അടുത്തിടെ സമാനമായ വ്യാജ ഭീഷണി മുഴക്കിയ മറ്റൊരു കൗമാരക്കാരനെക്കുറിച്ച് അന്വേഷിച്ച 'വെറും തമാശയ്ക്ക്' ഇമെയില്‍ അയച്ചതായി കുട്ടി സമ്മതിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഐജിഐ എയര്‍പോര്‍ട്ട്) ഉഷാ രംഗ്നാനി പറഞ്ഞു.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും ജൂണ്‍ 18 ന് ദുബായിലേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനത്തിനാണ് ബോംബ് ഭീഷണി ഇമെയില്‍ ലഭിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എമര്‍ജന്‍സി പ്രോട്ടോക്കോളുകള്‍ പാലിച്ചു. ഇമെയില്‍ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

ഇമെയിലിന്റെ ഉത്ഭവം ഉത്തരാഖണ്ഡിലെ പിത്തോറഗഢില്‍ നിന്നാണെന്ന് മനസിലായതോടെയാണ് അന്വേഷണ സംഘം കൗമാരക്കാരനെ പിടികൂടിയത്. മറ്റൊരു കുട്ടിയുടെ വ്യാജ ഭീഷണിയുടെ സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകളില്‍ നിന്നാണ് തനിക്ക് ആശയം ലഭിച്ചതെന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി പൊലീസിനോട് പറഞ്ഞു. സ്‌കൂള്‍ പഠനത്തിനായി നല്‍കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ ഇമെയില്‍ അയക്കുകയും തുടര്‍ന്ന് ഇമെയില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാന്‍ ഭയമുണ്ടെന്ന് കുട്ടി പറഞ്ഞു. ഇമെയിലുമായി ബന്ധിപ്പിച്ച ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കി.

ഈ മാസം ആദ്യം ഡല്‍ഹിയില്‍ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് പോവുകയായിരുന്ന എയര്‍ കാനഡ വിമാനത്തിന് ഇമെയില്‍ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. പിന്നീട്, ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് 13 വയസുള്ള ആണ്‍കുട്ടിയാണ് മെയില്‍ അയച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam