160 കിമീ വേഗത, ത്രീ സ്റ്റാർ ആഡംബരം; വന്ദേ സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടൻ ട്രാക്കിൽ   

MARCH 9, 2024, 9:10 PM

ബെംഗളൂരു: ആറ് മാസത്തിനകം വന്ദേ സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലിറങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദഭാരത് എക്‌സ്പ്രസിൻ്റെ സ്ലീപ്പർ പ്രോട്ടോടൈപ്പിൻ്റെ നിർമാണം പൂർത്തിയായി. ഉടൻ സർവീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വന്ദേ ഭാരത് സ്ലീപ്പർ ട്രാൻസിറ്റിൻ്റെ കാർബോഡി ഘടന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കുന്നത് ബിഇഎംഎൽ ഇന്ത്യ ലിമിറ്റഡാണ്. വയർലെസ് കൺട്രോൾ സിസ്റ്റം ഉണ്ടാകും.

160 കിമീ വേഗതയില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സഞ്ചരിക്കും. യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന ആദ്യ പ്രോട്ടോടൈപ്പ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ 11 എസി മൂന്ന് ടയര്‍ കോച്ചുകളും നാല് എസി രണ്ട് ടയര്‍ കോച്ചുകളും ഒരു എസി ഒന്നാം കോച്ചും ഉണ്ടാകും.

vachakam
vachakam
vachakam

രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ച കുഷ്യനുകള്‍ വന്ദേ സ്ലീപ്പര്‍ ട്രെയിനിനുണ്ടാകും. കൂടുതല്‍ സുഖപ്രദമായ ബര്‍ത്തുകള്‍, സാധാരണ സ്ഥലങ്ങളില്‍ സെന്‍സര്‍ അധിഷ്ഠിത ലൈറ്റിങ്, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ബെര്‍ത്തുകള്‍, ടോയ്ലെറ്റുകള്‍, ഓട്ടോമാറ്റിക് എക്സ്റ്റീരിയര്‍ പാസഞ്ചര്‍ വാതിലുകള്‍ തുടങ്ങി ആധുനീക യാത്രാ സൗകര്യങ്ങളാണ് വന്ദേ സ്ലീപ്പര്‍ ട്രെയിനില്‍ ഒരുക്കിയിട്ടുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam