ഉത്തരാഖണ്ഡ് ഗുരുദ്വാരയിൽ വെടിവെപ്പ്; ഒരു മരണം 

MARCH 28, 2024, 1:47 PM

ഉത്തരാഖണ്ഡ്: നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ട്. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു എന്നാണ് പുറത്തു വരുന്ന വിവരം. കർസേവാ പ്രമുഖ് ബാബ ടാർസെം സിംഗ് ആണ് മരിച്ചത്. മുഖംമൂടി ധരിച്ച രണ്ട് പേരാണ് ആക്രമണം നടത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. 

രാവിലെ 6.30 യോടെയാണ് സംഭവം ഉണ്ടായത്. മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ നാനക്മട്ട ഗുരുദ്വാരയിൽ പ്രവേശിച്ച് കർസേവാ പ്രമുഖ് ബാബാ തർസെം സിംഗിനെ വെടിവയ്ക്കുകയായിരുന്നു. അദ്ദേഹത്തെ ഖത്തിമയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അന്വേഷണത്തിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ രൂപീകരിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

എന്നാൽ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും ഡിജിപി വ്യക്തമാക്കി. തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് ഫെബ്രുവരി 16ന് ബാബ ടാർസെം സിംഗ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam