കൊച്ചി: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്നലെ റെക്കോഡ് താഴ്ചയായ 83.42 േലക്ക് കൂപ്പുകുത്തി. ഏഷ്യയിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിച്ചതോടെയാണ് രൂപ മൂല്യം ഇടിഞ്ഞത്. ഇന്നലെ മാത്രം രൂപയുടെ മൂല്യത്തില്‍ 28 പൈസയുടെ കുറവാണ് ഉണ്ടായത്.
വ്യാഴാഴ്ച രൂപയുടെ മൂല്യം 83.14 ആയിരുന്നു. ചൈനയുടെ യുവാന്‍ ദുര്‍ബലമായതോടെയാണ് ഡോളര്‍ ശക്തിയാര്‍ജിച്ചത്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പായി കയറ്റുമതിക്കാര്‍ ഡോളര്‍ വാങ്ങികൂട്ടിയതും രൂപയ്ക്ക് തിരിച്ചടിയായി.
അതേസമയം മാര്‍ച്ച് 15 ന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 64,249 കോടി ഡോളറായി ഉയര്‍ന്ന് പുതിയ റെക്കോഡിട്ടു. രൂപയ്ക്ക് സ്ഥിരത നല്‍കാനായി റിസര്‍വ് ബാങ്ക് ഡോളര്‍ വാങ്ങികൂട്ടിയതും സ്വര്‍ണ വിലയിലെ കുതിപ്പും വിദേശ നാണയ ശേഖരത്തിന്റെ മൂല്യം ഉയര്‍ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്