സെര്‍വര്‍ തകരാര്‍: യുപിഐ പേയ്മെന്റുകള്‍ നിലച്ചു

FEBRUARY 7, 2024, 6:36 AM

ന്യൂഡല്‍ഹി: ഇന്ന് ഓണ്‍ലൈന്‍ ഇടപാടുകളെയാണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത്. ഷോപ്പിംഗിനും പെട്രോള്‍ പമ്പിലും പണം നല്‍കുമ്പോഴും പലചരക്ക് കടയില്‍ ചെറിയ തുക അടയ്ക്കാന്‍ വേണ്ടിയാണെങ്കിലും യുപിഐ ആണ് ആളുകള്‍ ആശ്രയിക്കുന്നത്. എന്നാല്‍ പല കാരണങ്ങള്‍ ചിലപ്പോള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ പരാജയപ്പെടാറുണ്ട്. അത്തരം ഒരു പ്രതിസന്ധിയിലായിരുന്നു ഇന്നലെ രാജ്യത്തെ ജനങ്ങള്‍.

ഡിജിറ്റല്‍ പേയ്മെന്റുകളിലെ പ്രശ്നങ്ങള്‍ കാരണം രാജ്യത്തുടനീളമുള്ള നിരവധി യുപിഐ ഉപയോക്താക്കളാണ് വലഞ്ഞത്. വിവിധ ബാങ്കിംഗ് സേവനങ്ങളെയും യുപിഐ ആപ്ലിക്കേഷനുകളായ Google Pay, PhonePe, BHIM എന്നിവയെയും തകരാര്‍ കാര്യമായി ബാധിച്ചുവെന്ന് ഇന്നലത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് തകരാര്‍ പേയ്മെന്റുകളെ കാര്യമായി ബാധിച്ചെന്നാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam