ഗാസിയാബാദ്: അവിഹിത ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും സഹായികളും പിടിയില്‍.ഗാസിയാബാദിലാണ് സംഭവം. കേസില്‍ യുവതിയെയും മറ്റ് രണ്ട് പേരെയും ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 4 ന് നോയിഡയിലെ സെക്ടര്‍ 63 ലാണ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തിയത്. ബ്രിജ് കിഷോറാണ് കൊല്ലപ്പെട്ടത്.
ഒരു വഴിയാത്രക്കാരനാണ് ബ്രിജ് കിഷോറിന്റെ മൃതദേഹം കണ്ടെത്തി പോലീസില്‍ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് 33കാരന്റെ മൃതദേഹം കുത്തേറ്റ നിലയില്‍ കണ്ടെത്തി. നിര്‍മാണ കരാറുകാരനായിരുന്നു കൊല്ലപ്പെട്ട കിഷോര്‍.
അന്വേഷണത്തില്‍, ഇരയുടെ ഭാര്യ 33 കാരിയായ പുഷ്പയെയും ശീലേന്ദ്ര വാല്‍മീകി (26 ), ബന്ധു നന്‍ഹെ (21 ) എന്നിവരെയും പോലീസ് സംശയിച്ചു. ശീലേന്ദ്രനുമായുള്ള പുഷ്പയുടെ വിവാഹേതര ബന്ധത്തെ എതിര്‍ത്തതാണ് കിഷോറിനെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. ഇയാളെയും ബന്ധുവിനെയും ചിജാര്‍സിയില്‍ നിന്ന് പോലീസ് പിടികൂടിയപ്പോള്‍, ഇന്ദിരാപുരം പോലീസ് സ്റ്റേഷന് സമീപത്തു നിന്നും പുഷ്പയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് ചോദ്യം ചെയ്തപ്പോള്‍ ശീലേന്ദ്ര കുറ്റംസമ്മതിച്ചു. പുഷ്പയുമായുള്ള ബന്ധത്തെ എതിര്‍ത്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 , 120 ബി, 201 എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്