ലഖ്‌നൗ: പന്ത്രണ്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച് വീഴ്ത്തി ഉത്തർ പ്രദേശ് പൊലീസ്.ഔറയ്യ സ്വദേശിയായ സുബ്ഹൻ എന്ന കുട്ടിയെ കൊലപ്പെടുത്തിയ അയൽവാസി അടങ്ങിയ എട്ടംഗ സംഘമാണ് പൊലീസിന്റെ പിടിയിലായത്.
ഔറയ്യയിൽ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം ട്രോളി ബാഗിലാക്കിയ നിലയിൽ ഡൽഹിയിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയത്.
ആറാം ക്ലാസ് വിദ്യാർത്ഥിയായ സുബ്ഹാനെ ശനിയാഴ്ച ഔറയ്യയിലെ എർവ കത്ര ഏരിയയിലെ വീടിന് പുറത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയത്.ഔറയ്യയിലെ ജ്വല്ലറി വ്യാപാരിയായ സുബ്ഹാന്റെ പിതാവ് മുഹമ്മദ് ഷക്കീലാണ് മകനെ കാണ്മാനില്ലെന്ന് കാട്ടി എർവ കത്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സംഭവത്തിൽ സുബ്ഹാന്റെ അയൽവാസി റിയാസ് സിദ്ദിഖിക്കും പങ്കുണ്ടെന്ന് പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു.തുടർന്ന് റിയാസിനും കൂട്ടുകാർക്കുമായി പോലീസ് തിരച്ചിൽ ആരംഭിച്ചു.ഇതിനിടേ പ്രതികളിൽ ഒരാളായ അവദേശ് കുമാർ മിശ്രയെ ഔറയ്യ പോലീസ് കണ്ടെത്തി. തുടർന്ന് ഔറയ്യ പോലീസ് ഡൽഹി പോലീസുമായി ചേർന്ന് ട്രോളി ബാഗ് കണ്ടെത്തി. അതിനുള്ളിൽ കൈകളും കാലുകളും ബന്ധിച്ച നിലയിൽ സുബ്ഹാന്റെ മൃതദേഹവും കണ്ടെത്തി.
ഇക്കാര്യം മറച്ച് വച്ച് പണം വാങ്ങാൻ എത്തണമെന്ന് പറഞ്ഞാണ് റിയാസ് ഉൾപ്പെടെയുള്ളവരെ പിടികൂടാൻ പോലീസ് കെണിയൊരുക്കിയത്.എന്നാൽ പണം വാങ്ങാൻ എത്തിയവർ പോലീസിനെ കണ്ടതോടേ പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇവരെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.വെടിയേറ്റ പ്രതികൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ENGLISH SUMMARY: UP Police shot suspects in murder case
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്