മദ്രസ വിവാദം: ബാലവാകാശ കമ്മീഷൻ തീരുമാനത്തിൽ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

OCTOBER 14, 2024, 12:01 PM

ഡൽഹി: മദ്രസ വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ബാലാവകാശ കമ്മീഷൻ തീരുമാനത്തിൽ കേന്ദ്ര സര്‍ക്കാരിന് ഒരു ഉത്തരവാദിത്തമില്ല. പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും ജോർജ് കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.

മദ്രസകൾ നിർത്തലാക്കാൻ പറഞ്ഞിട്ടില്ല. സർക്കാർ ആനുകൂല്യങ്ങൾ നിർത്തണമെന്നാണ് പറഞ്ഞത്. ബാലാവകാശ കമ്മീഷൻ അർധ ജുഡീഷ്യൽ സ്ഥാപനമാണ്. കേന്ദ്ര സർക്കാറിന് ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു.

vachakam
vachakam
vachakam

മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്നും മദ്രസ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി കമ്മീഷന്‍ മേധാവി പ്രിയങ്ക് കനുങ്കോ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും കത്തയച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam