ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ.
"സബ്കാ സാത്, സബ്കാ വികാസ്" മന്ത്രവുമായി പ്രധാനമന്ത്രി മോദിയുടെ കീഴിൽ കഴിഞ്ഞ 10 വർഷത്തിൽ രാജ്യത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് നിർമ്മലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
പാവപ്പെട്ടവർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരുടെ ഉന്നമനമാണ് കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും 2047 ഓടെ വികസിത ഭാരതമാണ് മുന്നിലെന്നും ധനമന്ത്രി പറഞ്ഞു.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജനം ബിജെപി സർക്കാരിനെ തിരഞ്ഞെടുപ്പുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കിൽ ഇന്ത്യാ മിഷൻ 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകി. 54 ലക്ഷം യുവാക്കൾ നൈപുണ്യവും പുനർ-നൈപുണ്യവും നേടി, 3000 പുതിയ ഐടിഐകൾ സ്ഥാപിച്ചു.
7 ഐഐടികൾ, 16 ഐഐഐടികൾ, 7 ഐഐഎമ്മുകൾ, 15 എയിംസ്, 390 സർവകലാശാലകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി മുൻ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ച് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്