ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും പുതിയ ഇനം ഇഞ്ചി ചെടികളെ കണ്ടെത്തി ഗവേഷകര്‍. മനോഹരമായ ബാലെറിനകളോട് സാമ്യമുള്ള വ്യത്യസ്ത രൂപത്തിലുള്ള ഇഞ്ചിയുടെ മൂന്ന് പുതിയ ഇനങ്ങളെയാണ് ഇന്ത്യയില്‍ ഗവേഷകര്‍ കണ്ടെത്തി. പുതുതായി കണ്ടെത്തിയ ഈ ഇനങ്ങളെ ''ഡാന്‍സിങ് ഗേള്‍'' എന്നാണ് വിളിക്കുന്നത്. മിസോറാമിലും മേഘാലയയിലുമാണ് ഈ അപൂര്‍വ്വ സസ്യത്തെ കണ്ടെത്തിയത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (IISER) ഭോപ്പാലില്‍ നിന്നുള്ള ഗവേഷകരായ റിതു യാദവും വിനിത ഗൗഡയും 2022 ല്‍ കിഴക്കന്‍ ഇന്ത്യയില്‍ നടത്തിയ ഫീല്‍ഡ് പര്യവേക്ഷണത്തിനിടെയാണ് ഈ സസ്യത്തെ കണ്ടെത്തിയത്. അവരുടെ കണ്ടെത്തലുകളില്‍ മൂന്ന് പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുന്നു.
അലങ്കാര ആകര്‍ഷണത്തിനും അതിലോലമായ പൂക്കള്‍ക്കും പേരുകേട്ട ഗ്ലോബ്ബ ജനുസ്സില്‍ പെടുന്ന സസ്യങ്ങള്‍. ഇഞ്ചി കുടുംബത്തിലെ (സിംഗിബെറേസി) നാലാമത്തെ വലിയ ജനുസ്സാണ് ഗ്ലോബ്ബ. ഏകദേശം 136 സ്പീഷീസുകള്‍ ഉള്‍പ്പെടുന്നു. ഡാന്‍സിങ് ഗേള്‍, വിപ്പിംഗ് ഗോള്‍ഡ് സ്മിത്ത്, സ്‌നോബോള്‍, സിംഗപ്പൂര്‍ ഗോള്‍ഡ്, വൈറ്റ് ഡ്രാഗണ്‍, മാണിക്യ രാജ്ഞി എന്നിങ്ങനെയുള്ള ഈ ഇനങ്ങളുടെ തനതായ പേരുകള്‍ അവയുടെ ശ്രദ്ധേയമായ പൂക്കളുടെ സവിശേഷതകള്‍ എടുത്തുകാണിക്കുന്നു.
മേഘാലയയിലെ ഡബിള്‍ ഡെക്കര്‍ ലിവിംഗ് റൂട്ട് ബ്രിഡ്ജ് ഏരിയയില്‍ നിന്നാണ് ഗ്ലോബ്ബ ടൈര്‍നെന്‍സിസ് എന്ന ആദ്യ ഇനം കണ്ടെത്തിയത്. അവരുടെ ഗവേഷണ പ്രബന്ധത്തില്‍, നിലവില്‍ ഡബിള്‍ ഡെക്കര്‍ ബ്രിഡ്ജ്, ടിര്‍ന വില്ലേജ്, ചിറാപുഞ്ചിയിലെ തങ്ഖരംഗ് പാര്‍ക്ക് എന്നിവിടങ്ങളില്‍ ഈ ഇനങ്ങളെ കണ്ടതായി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്