ഡൽഹിയിലെ മൂന്ന് പ്രമുഖ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

MARCH 1, 2026, 11:00 PM

ഡൽഹിയിലെ മൂന്ന് പ്രമുഖ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെയാണ് ഡൽഹി കാന്റിലെ ആർമി പബ്ലിക് സ്‌കൂൾ, സൽവാൻ പബ്ലിക് സ്‌കൂൾ, ജനക്പുരിയിലെ മീര പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിൽ ഭീഷണി സന്ദേശം ലഭിച്ചത്.

രാവിലെ എട്ട് മണിയോടെ സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ട ഇമെയിൽ സന്ദേശങ്ങളെത്തുടർന്ന് ഉടനടി സുരക്ഷാ ഏജൻസികളെ വിവരമറിയിക്കുകയായിരുന്നു. ഭീഷണിയെത്തുടർന്ന് വിദ്യാർത്ഥികളെയും അധ്യാപകരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും സ്‌കൂൾ പരിസരങ്ങളിൽ കനത്ത പരിശോധന നടത്തുകയും ചെയ്തു.

ഡൽഹി പൊലീസും ഫയർഫോഴ്‌സും ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡും സ്ഥലത്തെത്തി സ്‌കൂൾ കെട്ടിടങ്ങൾ അരിച്ചുപെറുക്കി. പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും ഈ സംഭവം വലിയ ആശങ്ക പടർത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡൽഹിയിലെ സ്‌കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരെ സമാനമായ വ്യാജ ഭീഷണി സന്ദേശങ്ങൾ പതിവായി വരുന്നുണ്ട്. സംഭവത്തിൽ ഡൽഹി പൊലീസിന്റെ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിപിഎൻ (VPN) സംവിധാനങ്ങൾ ഉപയോഗിച്ചാണോ സന്ദേശങ്ങൾ അയച്ചതെന്ന് പരിശോധിച്ചുവരികയാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam