ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി. കേന്ദ്രഭരണകൂടം ഭയം മൂലം വിറയ്ക്കുകയാണെന്നും എന്നാല്‍ തങ്ങള്‍ ഒട്ടും ഭയപ്പെടുന്നില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നടന്ന വന്‍ പ്രതിഷേധത്തിന് പിന്നാലെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നതിനിടെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. സിജെപി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിനുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിലും നടപടികളിലും പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച ഉച്ചയോടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയുടെ 7 ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലേക്ക് പ്രതിഷേധവുമായെത്തിയത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരടക്കം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും നിരവധി എംപിമാരും പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു. പ്രതിഷേധം ശക്തമായതോടെ സമവായ ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സംഭവസ്ഥലത്തെത്തിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ ധാരണയിലെത്താതെ പിരിഞ്ഞു. തുടര്‍ന്നാണ് വന്‍ പോലീസ് സംഘമെത്തി രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും മറ്റു ജനപ്രതിനിധികളെയും ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
