വൈറൽ ആവാൻ മൊബൈല്‍ ടവറില്‍ കയറിയ യൂട്യൂബർ മുകളിൽ കുടുങ്ങിയത് 5 മണിക്കൂർ; പിന്നീട് സംഭവിച്ചത് 

JULY 1, 2024, 1:42 PM

ഗ്രേറ്റർ നോയിഡ: വീഡിയോ ചിത്രീകരിക്കാനായി മൊബൈല്‍ടവറില്‍ കയറിയ യൂട്യൂബർ മുകളിൽ കുടുങ്ങിയതായി റിപ്പോർട്ട്. അഞ്ചുമണിക്കൂറിന് ശേഷം ഏറെ സാഹസികമായാണ് യുവാവിനെ താഴേ ഇറക്കിയത്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് യൂട്യൂബറുടെ സാഹസികത അരങ്ങേറിയത്.

യൂട്യൂബറായ നിലേശ്വർ എന്ന യുവാവാണ് സാമൂഹികമാധ്യമങ്ങളിലെ 'റീച്ചി'നായി മൊബൈല്‍ടവറില്‍ വലിഞ്ഞുകയറിയത്. ടവറിനുമേല്‍ വലിഞ്ഞുകയറിയ യുവാവ് മുകളിലെത്തിയതോടെ താഴെയിറങ്ങാനാകാതെ കുടുങ്ങിപ്പോകുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഒടുവില്‍ അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്.

നിലവില്‍ 8870 സബ്സ്ക്രൈബേഴ്സാണ് നിലേശ്വറിന്റെ യൂട്യൂബ് ചാനലിനുള്ളത്. സാഹസികതനിറഞ്ഞ വീഡിയോയിലൂടെ കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കുമെന്നും യൂട്യൂബ് ചാനലിന് സബ്സ്ക്രൈബേഴ്സ് വർധിക്കുമെന്നും കരുതി ആണ് യുവാവ് ഈ സാഹസികതയ്ക്ക് മുതിർന്നത്.

vachakam
vachakam
vachakam

മൊബൈല്‍ടവറില്‍ കയറുന്ന വീഡിയോ ചിത്രീകരിക്കാനായി ഒരുസുഹൃത്തിനെയും കൂട്ടിയാണ് നിലേശ്വർ എത്തിയത്. സുഹൃത്ത് ഇതെല്ലാം മൊബൈലില്‍ ചിത്രീകരിക്കുകയുംചെയ്തു.സംഭവം കണ്ട് ആളുകലും സ്ഥലത്ത് തടിച്ചുകൂടി. ഇതോടെ യൂട്യൂബറുടെ സുഹൃത്ത് ചിത്രീകരണം അവസാനിപ്പിച്ച്‌ മുങ്ങി. എന്നാല്‍, ടവറില്‍ കയറിയ നിലേശ്വർ താഴെയിറങ്ങാൻ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam