അക്രെഡിറ്റേഷൻ നിർബന്ധമാക്കണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതിയുമായി സിനിമ നിർമാതാക്കൾ 

JULY 3, 2024, 12:19 PM

കൊച്ചി: ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഫെഫ്കയ്ക്ക് കത്ത് നൽകി.

ഓൺലൈൻ മാധ്യമങ്ങൾ കേന്ദ്രസർക്കാറിന്റെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന നിബന്ധനയും കത്തിൽ പറയുന്നുണ്ട്.നാളെ ചേരുന്ന ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യും.

അഭിനേതാക്കളോട് മോശമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതും മരണ സ്ഥലത്ത് പോലും ക്യാമറകളുമായി പിന്തുടരുന്ന ഓൺലൈൻ മാധ്യമങ്ങളുടെ രീതിയിൽ ബുദ്ധിമുട്ട് ചൂണ്ടികാണിച്ചുമാണ് പരാതി നൽകിയിരിക്കുന്നത്. 

vachakam
vachakam
vachakam

ഫെഫ്ക അംഗീകൃത പിആർഒയുടെ കത്ത് എന്നിവ ഹാജരാക്കിയവർക്ക് മാത്രമേ സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ എടുക്കാൻ അനുമതിയുള്ളുവെന്നും നിർമാതാക്കളുടെ സംഘടന പറയുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam