ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിനെ ചോദ്യം ചെയ്ത് പൊതുതാത്പര്യ ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. ഒരാഴ്ചയ്ക്കകം മറുപടി അറിയിക്കണം. ഹര്‍ജിയില്‍ ഏപ്രില്‍ 10 ന് വാദം കേട്ട് അന്തിമതീര്‍പ്പ് കല്‍പ്പിക്കുമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
ആക്ടിവിസ്റ്റ് ഗിരീഷ് ഭരദ്വാജാണ് ഹര്‍ജിക്കാരന്‍. തിരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എയും ഇന്ത്യയും തമ്മിലാണ് മത്സരമെന്ന ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. അതേസമയം പ്രതിപക്ഷ സഖ്യം ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേകം നിലപാട് അറിയിച്ചിട്ടില്ല.
രാഷ്ട്രീയ സഖ്യങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു അധികാരവുമില്ലെന്ന പൊതു നിലപാടാണ് ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്