ചെന്നൈ: ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് ജന്മനാ അസുഖം ആണെന്ന കാരണത്താൽ കുഞ്ഞിനെ ബാൽക്കണിയിൽ നിന്ന് എറിഞ്ഞ് അമ്മ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഇഞ്ചമ്പാക്കത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനോടാണ് അമ്മ ഞെട്ടിക്കുന്ന ക്രൂരത കാട്ടിയത്.
അതേസമയം കുഞ്ഞിന് അസുഖം ഉള്ളതിനാൽ താൻ കടുത്ത മാനസിക വിഷമയത്തിലായിരുന്നുവെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നുമാണ് അമ്മ ഭാരതി പൊലീസിന് മൊഴി നൽകിയത്. ഭാരതിക്കും അരുണിനും 43 ദിവസം മുൻപാണ് ഇരട്ടക്കുട്ടികളുണ്ടായത്.
കുട്ടികളിൽ ഒരാളെ കാണാനില്ലെന്ന് ഭാരതി തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി തിരച്ചിൽ നടത്തിയതോടെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ കിടന്ന ബാഗിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിന്റെ അമ്മ കുറ്റം സമ്മതിച്ചത്. വീട്ടിൽ താനും കുഞ്ഞും മാത്രമുണ്ടായിരുന്ന സമയത്ത് കുഞ്ഞിനെ ബാഗിലാക്കി ബാൽക്കണിയിൽ നിന്ന് എറിഞ്ഞെന്നാണ് ഭാരതി പൊലീസിനോട് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
