ദില്ലി: പ്രതിഷേധങ്ങൾക്കും സിജെപിയുടെ രാജ്യവ്യാപക സമരത്തിനുമൊടുവിൽ നീറ്റ് പരീക്ഷാ ക്രമക്കേട് കേസുകൾ പരിഗണിക്കാനായി സ്ഥാപിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ സിറ്റിങ് മാറ്റിവെച്ചു. സിബിഐ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റി വെക്കേണ്ടി വന്നത്.
കേസുകൾ വേഗത്തിൽ തീർക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ചത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിലെ 13 പ്രതികളിൽ ഉൾപ്പെട്ട 2 പ്രതികളുടെ ജാമ്യാപേക്ഷയായിരുന്നു ഇന്ന് കോടതി പരിഗണിക്കേണ്ടിയിരുന്നത്.എന്നാൽ സിബിഐ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്ന് കേസ് മാറ്റി വെക്കുകയായിരുന്നു.അടുത്ത ഹിയറിംഗ് ഓഗസ്റ്റ് 3ന് നടക്കും.
അതേസമയം, കേസ് മാറ്റിവെക്കേണ്ടി വന്നതിൽ ജസ്റ്റിസ് അനു ഗ്രോവർ ബലിഗ അതൃപ്തി പ്രകടിപ്പിച്ചു. ജസ്റ്റിസ് അനു ഗ്രോവർ ബലിഗയാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്ജി. 2024 പബ്ലിക് എക്സാമിനേഷൻ ആക്ടിന് കീഴിൽ വരുന്ന മുഴുവൻ കുറ്റങ്ങളും ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും.നീറ്റുമായി ബന്ധപ്പെട്ട കേസുകൾക്ക് വേണ്ടി ദില്ലി റൗസ് അവന്യു കോടതിയിലാണ് ഫാസ്റ്റ് ട്രാക് കോടതി സജീകരിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
