സ്‌കൂളില്‍ മദ്യപിച്ചെത്തിയ അദ്ധ്യാപകനെ ചെരുപ്പെറിഞ്ഞു ഓടിച്ചു കുട്ടികൾ

MARCH 27, 2024, 12:42 PM

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അദ്ധ്യാപകനെ സ്കൂളിൽ നിന്ന് ഓടിച്ചു കുട്ടികൾ. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം ഉണ്ടായത്.

മദ്യപിച്ചെത്തിയ അദ്ധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന് ഓടിച്ചത്. ഇയാള്‍ ദിവസവും മദ്യപിച്ചാണ് സ്‌കൂളിലെത്താറ്. ക്ലാസിലെത്തിയാല്‍ പിന്നെ കുട്ടികളെ പഠിപ്പിക്കാനൊന്നും ഇയാള്‍ ശ്രമിക്കാറില്ല എന്നും ലഹരിയിൽ തറയില്‍ കിടന്ന് ഉറങ്ങുന്നതാണ് ഇയാളുടെ ശീലം എന്നുമാണ് പുറത്തു വരുന്ന വിവരം.

അതേസമയം ഏതെങ്കിലും കുട്ടികള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ അവരെ ശകാരിക്കുന്നതും ഇയാളുടെ പതിവാണ്. മദ്യപനായ അദ്ധ്യാപകന്റെ പെരുമാറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടെ കഴിഞ്ഞ ദിവസവും ഇയാള്‍ മദ്യപിച്ച്‌ സ്‌കൂളിലെത്തിയതോടെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ചെരുപ്പുകള്‍ അദ്ധ്യാപകന് നേരെ വലിച്ചെറിഞ്ഞുകൊണ്ട് പ്രതിഷേധിക്കുകയായിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam