ന്യൂഡല്‍ഹി: ശക്തമായ കാറ്റില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ വിമാനത്തില്‍ ഇടിച്ചാണ് കേടുപാട് ഉണ്ടായത്.
വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിര്‍ ത്തിയിട്ടിരുന്ന മൂന്ന് എയര്‍ ഇന്ത്യ നാരോ-ബോഡി വിമാനങ്ങളിലാണ് കേടുപാടുകൾ സംഭവിച്ചത്.കൂട്ടിയിടിയെ തുടര്‍ന്ന് മൂന്ന് വിമാനങ്ങളും പ്രവർത്തനരഹിതമായതായാണ് വിവരം. സംഭവത്തിൽ ഇതുവരെ എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
ഇതിനുപിന്നാലെ എയര്‍ലൈനുകള്‍ക്ക് എടിഎസ് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയില്ലെന്ന പരാതിയുമായി വിമാന കമ്പനികള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, എയര്‍ ഇന്ത്യക്ക് പുറമെ മറ്റ് ഓപ്പറേറ്റര്‍മാരുടെയും വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
