ഹൈദരാബാദ്: തെരുവ് നായകളുടെ കടിയേറ്റ് 82കാരിക്ക് ദാരുണാന്ത്യം. രാജണ്ണ സിർസില്ല ജില്ലയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം. മുസ്താബാദ് മണ്ഡല്‍ ആസ്ഥാനത്തെ സേവലാല്‍ തണ്ട പ്രദേശത്ത് കുടിലില്‍ താമസിച്ചിരുന്ന വയോധികയെയാണ് നായകള്‍ കടിച്ചുകീറിയത്.
അതേസമയം ഇവർ കഴിഞ്ഞ കുറേകാലമായി കിടപ്പിലായിരുന്നുവെന്നാണ് വിവരം. വയോധിക ഉറങ്ങിക്കിടന്ന സമയത്താണ് ഒരു കൂട്ടം നായകള്‍ കുടിലില്‍ എത്തി ആക്രമിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിൽ സംഭവ സ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ട വയോധികയുടെ ശരീരഭാഗങ്ങള്‍ നായകള്‍ കടിച്ചെടുത്ത് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് കുടിലിന് അടുത്ത് താമസിച്ചിരുന്ന ബന്ധുക്കള്‍ വ്യാഴാഴ്ച പുലർച്ചയോടെയാണ് വൃദ്ധയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട വൃദ്ധയുടെ മകന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്