ന്യൂഡല്‍ഹി: ബംഗ്ലദേശ് ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെ കടുത്ത ഭാഷയില്‍ വെല്ലുവിളിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഹസീനയുമായി ബന്ധപ്പെട്ട് ദി ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലദേശിന്റെ (ഐസിടി-ബിഡി) വിധി പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് അനുയായികള്‍ക്കായി ഹസീന ബംഗാളി ഭാഷയില്‍ ഓഡിയോ പുറത്തിറക്കിയത്.
'ഞാന്‍ ജീവിച്ചിരിപ്പുണ്ട്, വീണ്ടും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും, ബംഗ്ലദേശിന്റെ മണ്ണില്‍ ഞാന്‍ നീതി നടപ്പാക്കും...ഞാന്‍ എന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും' - എന്നായിരുന്നു സന്ദേശത്തില്‍ ഹസീന പറഞ്ഞത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് വിചാരണ നടന്നത്. വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ഓഗസ്റ്റ് അഞ്ചിനാണ് അധികാരം ഉപേക്ഷിച്ച് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും പുറത്തുവരുന്ന വിധിയെ ശ്രദ്ധിക്കുന്നില്ലെന്നും ഹസീന പ്രതികരിച്ചു. തന്റെ പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാനാണ് ബംഗ്ലദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ശ്രമമെന്നും എന്നാല്‍ അത് അവര്‍ കരുതും പോലെ എളുപ്പമല്ലെന്നും ഓഡിയോ സന്ദേശത്തില്‍ ഹസീന പറഞ്ഞു. തന്റെ പാര്‍ട്ടി താഴേത്തട്ടില്‍ നിന്നും വളര്‍ന്നു വന്നതാണ് അല്ലാതെ അധികാര മോഹികളുടെ പോക്കറ്റില്‍ നിന്നും വന്നതല്ലെന്ന് യൂനുസിനെ സൂചിപ്പിച്ച് ഹസീന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
