കിഷ്ത്വാർ: ജമ്മുകശ്മീരിലെ കിഷ്ത്വാർ മേഖലയിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതം. ശക്തമായ വെടിവെപ്പാണ് ഇന്നലെ മേഖലയില്‍ നടന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ ആണിത്. ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു.
നേരത്തെ സോപ്പിയാൻ ത്രാൽ അടക്കമുള്ള മേഖലകളിൽ നിന്ന് 6 ഭീകരരെ സൈന്യം വധിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഭീകരരെ കണ്ടെത്താൻ ആയിട്ടില്ല.
അതിനിടെ ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി രഹസ്യന്വേഷണ വിഭാഗം തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് നേപ്പാൾ സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്