മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (54) ബിജെപി ദേശീയ അധ്യക്ഷനായേക്കുമെന്ന് റിപ്പോർട്ട്.
ആർഎസ്എസിന്റെ ശക്തമായ പിന്തുണയും നാഗ്പുരിൽ നിന്നുള്ള ബ്രാഹ്മണ സമുദായാംഗമായ അദ്ദേഹത്തിനുണ്ട്. ആർഎസ്എസ് പ്രവർത്തകനും നിയമസഭാ കൗൺസിൽ മുൻ അംഗവുമാണ് ഫഡ്നാവിസിന്റെ പിതാവ്.
മികച്ച സംഘാടകൻ, വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന ശൈലി, പ്രസംഗപാടവം, രാഷ്ട്രീയ തന്ത്രങ്ങളിലെ മികവ് ഒട്ടേറെ ഘടകങ്ങൾ ഫഡ്നാവിസിന്റെ വിശേഷണങ്ങളാണ്.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുടുംബസമേതം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച പ്രചാരണം സജീവമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്