ചെങ്കോട്ട സ്‌ഫോടനം; ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണം

NOVEMBER 17, 2025, 7:08 PM

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. പദ്ധതിയിട്ടതിന് അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചതായാണ് വിവരം. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിര്‍മ്മിക്കാനുള്ള ഗുഢാലോചനയും നടന്നെന്നാണ് സൂചന. ചാവേറായ ഉമര്‍ ഷൂസില്‍ ബോംബ് പൊട്ടിക്കാനുള്ള ട്രിഗര്‍ ഘടിപ്പിച്ചിരുന്നോ എന്നും സംശയമുണ്ട്. 

സംഭവത്തില്‍ അറസ്റ്റിലായ ഷഹീന്‍ രണ്ട് കൊല്ലം സൗദി അറേബ്യയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. തുര്‍ക്കിക്ക് പുറമെ മാല്‍ദ്വീപിലേക്കും ഷഹീന്‍ യാത്ര ചെയ്തിട്ടുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടന്നിരിക്കുകയാണ് എന്‍ഐഎ. ഇന്നലെ അറസ്റ്റിലായ കശ്മീര്‍ സ്വദേശി ജസീര്‍ ബീലാല്‍ വാണി ഡ്രോണില്‍ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നല്‍കിയെന്ന് ഏജന്‍സി വ്യക്തമാക്കി. അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദിന് ഭീകര സംഘടനയായ ലഷ്‌കര്‍ എ തയ്ബയുമായി ബന്ധമെന്നാണ് കണ്ടെത്തല്‍. നേരത്തെ അറസ്റ്റിലായ അമീര്‍ റാഷിദ് അലിയെ കോടതി പത്ത് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇയാളെ കാശ്മീരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam