ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു വനിതാഡോക്ടർ കൂടി കസ്റ്റഡിയിൽ.
കശ്മീരിലെ സർക്കാർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഹരിയാണ സ്വദേശിനിയെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ജമ്മു കശ്മീർ മുതൽ ന്യൂഡൽഹി വരെ നീളുന്ന വൈറ്റ് കോളർ ഭീകരവാദ ശൃംഖലയുടെ തെളിവുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്നാണിത്.
ജമ്മു കശ്മീർ പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സംഘം അനന്തനാഗിലെ മലക്നാഗ് പ്രദേശത്തെ വാടകവീട്ടിൽ റെയ്ഡ് നടത്തുകയും റോഹ്തക് സ്വദേശിയായ ഡോ. പ്രിയങ്ക ശർമ്മയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അനന്തനാഗ് ജിഎംസിയിലെ മുൻ ജീവനക്കാരനായ അദീലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നാണ് ഭീകരവാദ ശൃംഖലയ്ക്ക് സാമ്പത്തികവും മറ്റ് സഹായങ്ങളും നൽകുന്നവരെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
