ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ കാക്കിനട ജില്ലയിൽ ബലാത്സംഗക്കേസ് പ്രതി തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ 62കാരനായ പ്രതിയാണ് കോടതിയിലേക്ക് പോകുംവഴി കോമതി ചെരുവു തടാകത്തില്‍ ചാടി ജീവനൊടുക്കിയത്.
ശുചിമുറിയില്‍ പോകണമെന്നാവശ്യപ്പെട്ടാണ് പ്രതി തടിക നാരായണ റാവു പൊലീസിന്റെ കണ്‍വെട്ടത്തു നിന്നും മാറി തടാകത്തിലേക്ക് എടുത്തു ചാടിയത്.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയുടെ മുത്തച്ഛനെന്ന് പറഞ്ഞാണ് സ്കൂളില്‍ നിന്നും പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സമീപത്തെ ഉദ്യാനത്തിലെത്തിച്ച് വിവസ്ത്രയാക്കി.
ഈസമയം ഇയാളുടെ നീക്കങ്ങള്‍ ശ്രദ്ധിച്ച മറ്റൊരാള്‍ പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചതെന്തിനാണെന്നും വസ്ത്രമഴിച്ചതെന്തിനാണെന്നും ചോദിച്ചു. പിന്നാലെ സംഭവം പൊലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു.
രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന റാവുവിനെതിരെ പോക്സോ നിയമം ഉൾപ്പെടെ നിരവധി കേസുകൾ ചുമത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്