മുംബൈ: ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നു. ടീമിന്റെ വില്പന ഉടനടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യവസായി രാജ് കുന്ദ്ര ബിസിസിഐയെ സമീപിച്ചു. നിലവിലുള്ള തർക്കങ്ങളിൽ അന്തിമ തീരുമാനം വരുന്നത് വരെ വില്പനയ്ക്ക് അനുമതി നൽകരുതെന്നാണ് കുന്ദ്രയുടെ ആവശ്യം.
ടീമിന്റെ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള 'എമേർജിംഗ് മീഡിയ'യുടെ (Emerging Media) ഓഹരി പങ്കാളിത്ത ചരിത്രം പൂർണ്ണമായും വെളിപ്പെടുത്തണമെന്ന് കുന്ദ്രയുടെ നിയമസംഘം ബിസിസിഐക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. ഓഹരികളുടെ മൂല്യം നിർണ്ണയിച്ച രീതിയിലും കൈമാറ്റത്തിലും സുതാര്യതയില്ലെന്നാണ് പ്രധാന ആരോപണം. താൻ ഒരു ഷെയർ ട്രാൻസ്ഫർ ഫോമിലും ഒപ്പിട്ടു നൽകിയിട്ടില്ലെന്നും, പിന്നെ എങ്ങനെയാണ് തന്റെ ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് വ്യക്തമാക്കണമെന്നും കുന്ദ്ര ആവശ്യപ്പെടുന്നു.
2015 മുതലുള്ള 11.7 ശതമാനം ഓഹരി പങ്കാളിത്തമാണ് തർക്കത്തിന്റെ കേന്ദ്രബിന്ദു. അക്കാലത്ത് ഓഹരികൾ നിർബന്ധപൂർവ്വം വിറ്റഴിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് കുന്ദ്രയുടെ വൃത്തങ്ങൾ അവകാശപ്പെടുന്നു.
ഇനി അഥവാ വിറ്റഴിക്കേണ്ടി വന്നാൽ തന്നെ അത് കൃത്യമായ നിയമനടപടികളിലൂടെയും അർഹമായ മൂല്യം ഉറപ്പാക്കിയും വേണമായിരുന്നു. എന്നാൽ ഇപ്പോൾ നടന്നിരിക്കുന്ന നീക്കങ്ങൾ നീതിയുക്തമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.ബിസിസിഐ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
