രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചു; ഹോക്കി ടീനമിന്റേത് പ്രചോദനമാകുന്ന നേട്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു

AUGUST 8, 2024, 9:49 PM

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍ നേരുന്നതായും രാഷ്ട്രപതി എക്സില്‍ കുറിച്ചു. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യ തുടര്‍ച്ചയായി ഒളിമ്പിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടുന്നത്.

രാജ്യത്തെ ഹോക്കിയുടെ ഉയര്‍ത്തേഴുന്നേല്‍പ്പില്‍ ടീം പ്രശംസ അര്‍ഹിക്കുന്നുണ്ട്. ടീമിന്റെ സ്ഥിരതയാര്‍ന്ന പ്രകടനവും പോരാട്ടവീര്യവും മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മെഡല്‍ നേട്ടത്തില്‍ ഹോക്കി ടീമിനെ അഭിനന്ദിച്ചു. തലമുറകള്‍ ഓര്‍ക്കാന്‍ പോകുന്ന വിജയമാണ് പാരിസിലേതെന്നും രാജ്യത്ത് ഹോക്കിയുടെ ജനപ്രീതി ഉയരാന്‍ ഈ വിജയം സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കായിക മേഖലയ്ക്ക് ആവേശം പകരുന്നതാണ് ഹോക്കി ടീമിന്റെ മെഡല്‍ നേട്ടം. രാജ്യത്തിന്റെ അഭിമാനമുയര്‍ന്നെന്നും ആഭ്യന്തര മന്ത്രി എക്സില്‍ കുറിച്ചു.

52 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായി മെഡല്‍ നേടുന്നത്. സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്. നായകന്‍ ഹര്‍മന്‍ പ്രീത് സിംഗാണ് രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്‌പെയ്‌നിന്റെ ഗോള്‍. ഗോള്‍മുഖത്തെ പി ആര്‍ ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇന്ത്യന്‍ ജഴ്സിലെ ശ്രീജേഷിന്റെ അവസാന മത്സരമായിരുന്നു ഇത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam