ദില്ലി: മണ്ഡല പുനർനിർണയത്തെ പൊളിറ്റിക്കൽ ഡീമോണിറ്റൈസേഷൻ എന്ന് വിശേഷിപ്പിച്ച് ശശി തരൂർ എംപി.
നോട്ടുനിരോധനത്തിലൂടെ കറൻസിയുടെ മൂല്യം ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കിയതുപോലെ, മണ്ഡല പുനർനിർണ്ണയത്തിലൂടെ പ്രതിപക്ഷത്തിന് സ്വാധീനമുള്ള ഇടങ്ങളിലെ വോട്ടുകളുടെ മൂല്യം കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വനിതാ സംവരണ ബില്ലിന്റെ മറവിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയാണെന്ന് ശശി തരൂർ എം.പി. വനിതാ സംവരണ ബില്ലിന്റെ മറവിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയാണെന്നും ശശി തരൂർ കുറ്റപ്പെടുത്തി.
'വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്ന് പ്രതിപക്ഷം 2023-ൽ തന്നെ ആവശ്യപ്പെട്ടതാണ്. എന്നാൽ സെൻസസ്, ഡീലിമിറ്റേഷൻ തുടങ്ങിയ നിബന്ധനകൾ വെച്ച് ഇത് വൈകിപ്പിക്കുന്നത് ദുരൂഹമാണ്. ബിജെപിക്ക് എവിടെയാണോ ശക്തിയുള്ളത്, അവിടെ സീറ്റുകൾ വർദ്ധിപ്പിക്കുക.
ഇതിനായി വനിതാ സംവരണത്തെ ഒരു മറയാക്കി ഉപയോഗിക്കുകയാണ്. ഭരണഘടന ഭേദഗതിയിലൂടെ തങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ നീക്കം. രാജ്യത്തെ ചില ഭാഗങ്ങളുടെ പ്രാധാന്യം കുറയ്ക്കാനും മറ്റു ചിലയിടങ്ങളിൽ വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് ' എന്നും ശശി തരൂർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിനോദ് കാംബ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരം; സഹായഹസ്തവുമായി സച്ചിൻ ടെണ്ടുൽക്കറും ക്രിക്കറ്റ് ലോകവും
ഇന്ത്യയുടെ മിസൈൽ കരുത്തിന് പിന്നിലെ പെൺകരുത്ത്; അഗ്നി പുത്രി ടെസി തോമസിന്റെ വിസ്മയിപ്പിക്കുന്ന
'അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിലവസരം, വധുവിന് പട്ടുസാരിയും ഒരു പവൻ സ്വർണവും'; പ്രകടന
നടി തമന്നയ്ക്ക് തിരിച്ചടി; ജ്വല്ലറി പരസ്യവുമായി ബന്ധപ്പെട്ട അപ്പീൽ കോടതി തള്ളി