ഭരണഘടനയുടെ പകര്‍പ്പ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കൊണ്ടുപോകുന്നത് പ്രധാനമന്ത്രി മോദി; ചടങ്ങുകള്‍ ഇങ്ങനെ

SEPTEMBER 18, 2023, 10:34 PM

ന്യൂഡെല്‍ഹി: ചൊവ്വാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആദ്യ പ്രവര്‍ത്തി ദിവസം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് പഴയ പാര്‍ലമെന്റ് കെട്ടിടത്തില്‍ നിന്ന് അതേ പരിസരത്തുള്ള പുതിയതിലേക്ക് കൊണ്ടുപോകുമെന്ന് സര്‍ക്കാരിനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.  പാര്‍ലമെന്റ് അംഗങ്ങള്‍ കാല്‍നടയായി പ്രധാനമന്ത്രിയെ അനുഗമിക്കും.

മെയ് 28 ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് സമുച്ചയത്തിലാണ് ചൊവ്വാഴ്ച പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസം നടക്കുക. സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ്, പഴയ പാര്‍ലമെന്റ് സമുച്ചയത്തിന് പുറത്ത് രാവിലെ 9:30 ന് ഫോട്ടോ സെഷന്‍ ഉണ്ടായിരിക്കും.

1927 ജനുവരി 18 ന് അന്നത്തെ വൈസ്രോയി ആയിരുന്ന ഇര്‍വിന്‍ ഉദ്ഘാടനം ചെയ്ത പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചരിത്രപരമായ പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിപാടി രാവിലെ 11 മണിക്ക് നടക്കും. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് എംപിമാര്‍ പ്രതിജ്ഞയെടുക്കും.

vachakam
vachakam
vachakam

പ്രധാനമന്ത്രി മോദി, രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി, ബിജെപി നേതാവ് മേനകാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ പ്രസംഗിക്കും. പരിപാടി സെന്‍ട്രല്‍ ഹാളില്‍ ഉച്ചയ്ക്ക് 12.35ന് സമാപിക്കും.

ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ കാലം എംപിയായിരുന്ന മനേകാ ഗാന്ധി, രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ കാലം എംപിയായിരുന്ന മന്‍മോഹന്‍ സിംഗ്, ലോക്സഭയിലും രാജ്യസഭയിലും ഒന്നിച്ച് ഏറ്റവും കൂടുതല്‍ കാലം എംപിയായിരുന്ന ഷിബു സോറന്‍ എന്നിവരാണ്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിച്ച ശേഷം ഓം ബിര്‍ള, പ്രധാനമന്ത്രി മോദി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ സഭയെ അഭിസംബോധന ചെയ്യും.

vachakam
vachakam
vachakam

ഉച്ചയ്ക്ക് 1:15 ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്സഭ നടപടികള്‍ ആരംഭിക്കും, ഉച്ചയ്ക്ക് 2:15 ന് രാജ്യസഭ അപ്പര്‍ ഹൗസ് ചേംബറില്‍ ചേരും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam