ഡൽഹി : മൂന്നാം തവണയും ബിജെപിക്ക് വോട്ട് ചോദിക്കുന്നത് അധികാരം ആസ്വദിക്കാനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ട കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. കോടിക്കണക്കിന് സ്ത്രീകളുടെയും ദരിദ്രരുടെയും യുവാക്കളുടെയും സ്വപ്നങ്ങൾ തൻ്റെ ഉത്തരവാദിത്തമാണെന്ന് ബിജെപി ദേശീയ കൺവെൻഷനിൽ മോദി പറഞ്ഞു.
അടുത്ത നൂറ് ദിവസത്തിനുള്ളിൽ ഓരോ പുതിയ വോട്ടർമാരിലേക്കും എല്ലാ സമുദായങ്ങളിലേക്കും ബിജെപി എത്തേണ്ടതുണ്ട്. എല്ലാവരുടെയും വിശ്വാസവും പിന്തുണയും നേടണമെന്നും മോദി നിർദേശിച്ചു.പ്രതിപക്ഷത്തെ പരിഹസിച്ചും വിമർശിച്ചും മോദി പ്രസംഗം തുടർന്നു.
ഇന്ന് നമ്മൾ (എൻഡിഎ) ഉറപ്പുനൽകുന്ന വികസിത ഇന്ത്യ എന്ന സങ്കൽപ്പത്തെക്കുറിച്ച് സംസാരിക്കാനുള്ള ശേഷി പോലും പ്രതിപക്ഷത്തിനില്ല. തെറ്റായ അവകാശവാദങ്ങൾ മാത്രമാണ് അവർ ഉന്നയിക്കുന്നത്. വികസിത ഇന്ത്യയെ സാക്ഷാത്കരിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ- മോദി പറഞ്ഞു.
അഞ്ച് വർഷം മുമ്പ് വ്യോമസേനയ്ക്ക് റഫാൽ വിമാനങ്ങൾ ലഭിക്കാതിരിക്കാൻ അവർ ഏറെ പണിപ്പെട്ടിരുന്നു. നമ്മുടെ സുരക്ഷാ സേനയുടെ സർജിക്കൽ സ്‌ട്രൈക്കിനെക്കുറിച്ച് അവർ ചോദ്യങ്ങൾ ഉന്നയിച്ചു. സർജിക്കൽ സ്‌ട്രൈക്ക് നടന്നപ്പോൾ തെളിവ് ആവശ്യപ്പെട്ടു. കോൺഗ്രസ് വളരെ ആശയക്കുഴപ്പത്തിലാണ്. മോദിക്കെതിരെ ആരോപണങ്ങളും വ്യക്തിഹത്യകളും വിളിച്ചുപറയുകയാണ് കോൺഗ്രസിലെ ഒരു കൂട്ടർ. മോദിയെ വെറുത്താൽ കൂടുതൽ നഷ്ടമാകുമെന്ന് മറ്റൊരു കൂട്ടർ പറയുന്നു.
അടുത്ത അഞ്ച് വർഷത്തേക്കുള്ള ബിജെപിയുടെ മാർഗരേഖയെക്കുറിച്ചും മോദി പ്രസംഗത്തില്‍ പരാമർശിച്ചു. 2029 യൂത്ത് ഒളിമ്പിക്സിനായി ഇന്ത്യ തയാറെടുക്കുകയാണ്. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള പരിശ്രമത്തിലാണ് രാജ്യം. 2020 ഓടെ റെയില്‍വെ കാർബണ്‍ രഹിതമാക്കുക എന്നതാണ് ലക്ഷ്യം- മോദി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്