തടസമില്ലാത്ത ഇടപാടുകള്‍ തുടരാം; പേടിഎമ്മിന് പുതിയ ബാങ്കിംഗ് പങ്കാളി

FEBRUARY 17, 2024, 9:59 AM

ന്യൂഡല്‍ഹി: പേടിഎം പേയ്മെന്റ് ബാങ്കിന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് കൂടുതല്‍ സമയം നല്‍കിയിരിക്കുകയാണ്. അതേസമയം പേടിഎമ്മിന്റെ ചില ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാനായി അതിന്റെ മാതൃ കമ്പനി ഒരു പുതിയ ബാങ്കിങ് പങ്കാളിയുമായി ഒപ്പുവച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ അസോസിയേറ്റ് ആയ പേടിഎം പേയ്മെന്റ് ബാങ്കിനോട്, അതിന്റെ അക്കൗണ്ടുകളിലോ വാലറ്റുകളിലോ, ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്താന്‍ ജനുവരിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉത്തരവിട്ടിരുന്നു. ആ സമയപരിധി മാര്‍ച്ച് 15 വരെ നീട്ടിയതായി ആര്‍ബിഐ വെള്ളിയാഴ്ച അറിയിച്ചു.

കമ്പനി (പേടിഎം) അതിന്റെ നോഡല്‍ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്ക് (എസ്‌ക്രോ അക്കൗണ്ട് തുറന്ന്) മാറ്റി, മുമ്പത്തെപ്പോലെ തടസ്സങ്ങളില്ലാത്ത മര്‍ച്ചന്റ് സെറ്റില്‍മെന്റുകള്‍ തുടരാന്‍ ഉതുമൂലം സാധിക്കുമെന്ന് പേടിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam